താനൂരില്‍ മുസ്ലിം പണ്ഡിതന് ക്രൂര മര്‍ദ്ദനം, പോലീസ് കേസെടുത്തില്ല | Oneindia Malayalam

2018-04-23 397

ക്രൂര മര്‍ദ്ദനത്തിന് ഇരയായ യുവ ഇസ്ലാമിക പണ്ഡിതന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ പോലീസ്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ വേളയില്‍ വിവരം താനൂര്‍ പോലീസിനെ അറിയിച്ചിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. താനൂര്‍ ചിറക്കലില്‍ വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ടും വടി കൊണ്ടും ക്രൂരമായ മര്‍ദ്ദനമേറ്റ കെ പുരം സ്വദേശി അബ്ദുസമദ് ബാഖവിയുടെ പരാതി കേള്‍ക്കാന്‍ പോലും പോലീസ് തയ്യാറായില്ലത്രെ.
#Tanoor #RSS